Quantcast

'അബ്രാഹാം ഖുറൈഷി, ഹി ഈസ് കമിങ് ബാക്ക്'; 'എമ്പുരാന്‍' ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രമായി

ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസിനൊപ്പം 'എമ്പുരാന്റെ' നിര്‍മാണ പങ്കാളിയാണ്

MediaOne Logo

Web Desk

  • Updated:

    30 Sep 2023 12:20 PM

Published:

30 Sep 2023 12:18 PM

Mohanlal Prithviraj empuraan announcement lucifer 2 manju warrier, Lyca productions,L2E
X

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രമായി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങും. പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷനും ആശിർവാദിനൊപ്പം എമ്പുരാന്‍റെ നിർമാണ പങ്കാളിയാണ്. ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മുരളീഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്ത് പ്രധാന താരങ്ങളായി എത്തിയ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും അണിനിരക്കും. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ലൂസിഫർ. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനസംരഭവുമായിരുന്നു ചിത്രം. മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.



TAGS :

Next Story