Quantcast

‘മുഹമ്മദ്​ കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട്​ നടത്തി മോഹൻലാൽ

നാളെ നിർമാല്യ ദർശനവും പൂർത്തിയാക്കിയാണ് മോഹൻലാൽ മലയിറങ്ങുക

MediaOne Logo

Web Desk

  • Updated:

    18 March 2025 4:06 PM

Published:

18 March 2025 4:03 PM

mammootty and mohanlal
X

കൊച്ചി: മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്.

ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിർമാല്യ ദർശനവും പൂർത്തിയാക്കിയാണ് മോഹൻലാൽ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി.

സുഹൃത്തുക്കൾക്കൊപ്പമാണ് നടൻ അയ്യപ്പ ദർശനത്തിനെത്തിയത്. ദേവസ്വം അധികൃതർ ചേർന്ന് മോഹൻലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹൻലാൽ മല കയറുന്നത്.

TAGS :

Next Story