Quantcast

'ഇത് മോഹൻലാലിന്‍റെ ടെറിട്ടറി', കേരള ബോക്‌സ് ഓഫീസിൽ സലാറിനെ വീഴ്ത്തുന്ന നേര്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബോക്‌സ് ഓഫീസിൽ മോഹൻലാൽ ചിത്രം പല റെക്കോഡുകളും മറികടക്കും എന്ന് ഉറപ്പായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-12-24 12:42:51.0

Published:

24 Dec 2023 12:34 PM GMT

Mohanlal’s Neru emerged as the Christmas box office winner in Kerala
X

ക്രിസ്മസ് റിലീസില്‍ പ്രഭാസും ഷാരൂഖും മോഹൻലാലും മത്സരത്തിനിറങ്ങിയതാണ് പുതിയ വിശേഷം. ആദ്യ ദിനങ്ങളിലെ കളക്ഷൻ പുറത്തുവരുമ്പോൾ ആരാണ് നേട്ടമുണ്ടാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. പാൻ ഇന്ത്യൻ റിലീസുകൾക്ക് മുന്നിൽ മോഹൻലാലും നേരും തലയുയർത്തി നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരള ബോക്‌സ് ഓഫീസിൽ സലാറും നേരും തമ്മിൽ തന്നെയാണ് പോരാട്ടം.

കേരളത്തിൽ ആദ്യ ദിനത്തിൽ വമ്പൻ മുന്നേറ്റവുമായി പ്രഭാസ് ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. തിയറ്റർ എക്‌സ്പീരിയൻസ് വാഗ്ദാനം ചെയ്ത സലാർ കേരള ബോക്‌സ് ഓഫീസിൽ നിന്ന് 3.55 കോടിയാണ് നേടിയത്. എന്നാൽ രണ്ടാം ദിനത്തിൽ നേടിയത് 1.75 കോടിയാണെന്നുമാണ് റിപ്പോർട്ട്.

അതേസമയം നേര് ആദ്യദിന കളക്ഷനേക്കാൾ കുതിപ്പ് നടത്തുന്നുണ്ട്. മോഹൻലാലിന്റെ തിരിച്ചുവരവാണ് നേരെന്ന് ആരാധകരും പറയുന്നു. കേരള ബോക്‌സ് ഓഫീസിൽ മോഹൻലാൽ ചിത്രം പല റെക്കോർഡുകളും മറികടക്കും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിലസം മാത്രം മോഹൻലാൽ ചിത്രം നേടിയത് 3.12 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ചിത്രം മൂന്ന് ദിവസം കൊണ്ട് 9 കോടിക്കടുത്ത് കളക്ഷൻ നേടിയതായും ട്രാക്കർമാർ പറയുന്നു.

അതേസമയം, സലാർ വേൾഡ്‌വൈഡ് കളക്ഷനിൽ വൻ കുതിപ്പാണ് നടത്തുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ചിത്രം 300 കോടിക്ലബ്ബിൽ എത്തിയിട്ടുണ്ട്. റിലീസിന് സലാർ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ൽ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനിൽ റിലീസ് റെക്കോർഡാണ് ഇത്. വിജയ്‌യുടെ ലിയോ റിലീസ് ദിവസം 148.5 കോടി രൂപ നേടിയതാണ് നേരത്തെയുള്ള റെക്കോർഡ്.

ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ചിത്രം ബോക്സ് ഓഫീസ് ക്ലാഷ് നടത്തിയാണ് റിലീസായത്. ജവാൻ, പഠാൻ തുടങ്ങിയ ഷാരൂഖിന്റെ മുൻ ഹിറ്റുകളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം കൊണ്ട് 75 കോടിയോളം ആഭ്യന്തര ബോക്‌സോഫീസിൽ ഡങ്കി നേടിയത്.

TAGS :

Next Story