'മഡ്ഡി' എന്ന പാൻ ഇന്ത്യൻ സിനിമയുടെ ക്യാമറാമാന് റഷ്യയിൽ നിന്നും വേറിട്ട അംഗീകാരം
കെ.ജി രതീഷിനു ഇതിനു മുൻപ് തന്നെ ഓസ്‌കാർ നോമിനേഷൻ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്‌കാർ നോമിനേഷൻ കിട്ടുന്ന ആദ്യത്തെ സിനിമോറ്റോഗ്രാഫർ കൂടിയാണ് രതീഷ്
മഡ്ഡി എന്ന പേരിലിറങ്ങിയ പാൻ ഇന്ത്യൻ സിനിമയുടെ ക്യമറാമാൻ കെ.ജി രതീഷിന് റഷ്യൻ സംവിധായകന്റെ പ്രശംസ. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയെ കുറിച്ച് റഷ്യൻ ഡയറക്ടറായ അലക്‌സൻഡർ മെസീൻ ആണ് രതീഷിന്റെ വർക്കിനെ പ്രശംസിച്ച് സംസാരിച്ചത്.
വളരെ സാഹസികമായ രംഗങ്ങൾ ഒപ്പിയെടുത്തതിൽ രതീഷിന്റെ പരിശ്രമത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. തിയറ്ററുകളിൽ നിറഞ്ഞോടിയ 'മഡ്ഡി'യെപ്പറ്റി ആദ്യമായാണ് ഒരു റഷ്യൻ സംവിധായകൻ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 'കാമസൂത്ര 3ഡി ' എന്ന സിനിമക്ക കെ.ജി രതീഷിനു ഇതിനു മുൻപ് തന്നെ ഓസ്‌കാർ നോമിനേഷൻ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്‌കാർ നോമിനേഷൻ കിട്ടുന്ന ആദ്യത്തെ സിനിമോറ്റോഗ്രാഫർ കൂടിയാണ് രതീഷ്.
Next Story
Adjust Story Font
16