Quantcast

'ബീസ്റ്റ്' സംവിധായകനൊപ്പം രജനികാന്ത്; 'തലൈവർ 169'

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-10 15:08:20.0

Published:

10 Feb 2022 2:47 PM GMT

ബീസ്റ്റ് സംവിധായകനൊപ്പം രജനികാന്ത്; തലൈവർ 169
X

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 169 -ാമത്തെ ചിത്രം പ്രഖ്യാപിച്ചു. നെൽൺ ദിലീപ് കുമാറാണ് ചിത്രം ഒരുക്കുന്നത്. സൺ പിക്ച്ചേഴ്സാണ് നിർമ്മാണം. വിജയ് ചിത്രമായ ബീസ്റ്റിന്റെ സംവിധായകനാണ് നെൽസൺ. ശിവകാർത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടറും വിജയമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബീസ്റ്റ് റിലീസിന് ശേഷമായിരിക്കും ആരംഭിക്കുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. നെൽസന്റെ മുൻ ചിത്രങ്ങളായ കൊലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും, രജനിയുടെ 'പേട്ട', 'ദർബാർ' എന്നീ ചിത്രങ്ങളിലെയും സംഗീതം അനിരുദ്ധന്റേതായിരുന്നു.

അതേസമയം, വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ബീസ്റ്റ്' എന്ന ചിത്രത്തിൻറെ ഫസ്റ്റ് സിംഗിളിന്റെ പ്രൊമോഷൻ വീഡിയോ പുറത്തുവന്നു. സിനിമയുടെ സംവിധായകൻ നെൽസണിനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാർത്തികേയനും വീഡിയോയിൽ എത്തുന്നുണ്ട്. ബീസ്റ്റ് ഏപ്രിൽ റിലീസായി തിയറ്ററുകളിൽ എത്തും.

TAGS :

Next Story