Quantcast

60 ശതമാനം വരെ ലാഭം: നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്‌ഫ്ളിക്‌സ്

മുഖ്യ എതിരാളിയായ ആമസോണ്‍ പ്രൈം നിരക്കുകള്‍ അന്‍പതു ശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് നിരക്കുകളില്‍ കുറവു വരുത്തുന്നത്.

MediaOne Logo

Web Desk

  • Published:

    14 Dec 2021 10:56 AM GMT

60 ശതമാനം വരെ ലാഭം: നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്‌ഫ്ളിക്‌സ്
X

പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. ഏകദേശം 60 ശതമാനത്തോളം കുറവുണ്ട്. മുഖ്യ എതിരാളിയായ ആമസോണ്‍ പ്രൈം നിരക്കുകള്‍ അന്‍പതു ശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് നിരക്കുകളില്‍ കുറവു വരുത്തുന്നത്.

649 രൂപയുടെ നെറ്റ്ഫ്ളിക്സ് സ്റ്റാൻഡേർഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്ളിക്സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഒരേസമയം 4 പേർക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിപാടികൾ ആസ്വദിക്കാം. നിലവിൽ നെറ്റ്ഫ്ളിക്സ് അക്കൗണ്ടുള്ളവർക്ക് ഇന്ന് തന്നെ പുതിയ പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ വരിക്കാർക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കും. നിലവിലെ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.

അതേസമയം ആമസോണ്‍ പ്രൈമിന്റെ പുതിയ നിരക്കുകള്‍ പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന് 500 രൂപ അധികം നല്‍കേണ്ടിവരും. അതായത് ഇപ്പോള്‍ 999 രൂപ നിരക്കുള്ള വാര്‍ഷിക പ്ലാനിന് ഡിസംബര്‍ 13ന് ശേഷം 1499 രൂപയും 329 രൂപ നിരക്കുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 459 രൂപയും നിലവില്‍ ഇന്ത്യയില്‍ 129 രൂപ നിരക്കുള്ള പ്രതിമാസ പ്ലാനിന് 179 രൂപയും ആയിരിക്കും.

അതേമയം നെറ്റ്ഫ്ളിക്സിന്റെ പുതിയ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ബാധകമായിരിക്കും. രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. 'ഞങ്ങൾ ഞങ്ങളുടെ നിരക്കുകൾ കുറയ്ക്കുകയാണ്, അത് ഞങ്ങളുടെ പ്ലാനുകളിലുടനീളം ഉണ്ട്. ഇതിൽ ഞങ്ങളുടെ പ്രാദേശികവും ആഗോളവുമായഎല്ലാ സേവനങ്ങളും ഉൾപ്പെടും'-നെറ്റ്ഫ്ലിക്സ് വൈസ് പ്രസിഡന്റ് - കണ്ടന്റ്(ഇന്ത്യ) മോണിക്ക ഷെർ​ഗിൽ പിടിഐയോട് വ്യക്തമാക്കി.


നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ പ്ലാനുകൾ ഇങ്ങനെ...



TAGS :

Next Story