പറന്ന് പറന്ന് പറന്ന് ചെല്ലാൻ; ക്യാരക്‌ടർ സിദ്ധാർഥ് സ്വയം ഡിസൈൻ ചെയ്‌തത്
ചിത്രം ജനുവരി 31 ന് തീയറ്ററുകളിൽ എത്തും.

പറന്ന് പറന്ന് പറന്ന് ചെല്ലാൻ സിനിമയിലെ ക്യാരക്‌ടറിനെ സിദ്ധാർഥ് ഭരതൻ സ്വയം ഡിസൈൻ ചെയ്‌തതാണെന്ന് സംവിധായകൻ ജിഷ്ണു ഹരീന്ദ്ര വന്ന് ഞങ്ങളോടൊക്കെ കമ്പനി അടിച്ചു നിന്നു. പക്ഷേ ഷോട്ട് സമയമായതോടെ ആളാകെ മാറി. ആദ്യ ടേക്ക് കഴിഞ്ഞതും ഈ കോമഡി പറഞ്ഞ് നിന്ന ആളാണോ ഇങ്ങനെ അഭിനയിച്ചതെന്ന് ആലോചിച്ച് സെറ്റിൽ ഉള്ളവർ എല്ലാവരും അമ്പരന്നുവെന്ന് ജിഷ്ണു പറഞ്ഞു. ചിത്രം ജനുവരി 31 ന് തീയറ്ററുകളിൽ എത്തും.
"സിദ്ധാർഥ് ഭരതൻ എന്ന നടൻ എല്ലാവർക്കും ഒരു മാതൃകയാണ്. എത്രയോ സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി വർക്ക് ചെയ്‌ത ആളാണ് അദ്ദേഹം. നിരവധി സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും ക്യാരക്‌ടർ കഥാപാത്രങ്ങളായും വേഷമിട്ടു. പക്ഷേ ഒട്ടും എക്‌സ്‌പീരിയൻസ് അല്ലാത്ത എന്നെപ്പോലൊരു സംവിധായകന് അദ്ദേഹം നൽകിയ പരിഗണന വളരെ വലുതാണ്.
ഒരു സംവിധായകന്‍റെ ജോലിയിൽ അദ്ദേഹം ഒരിക്കലും കൈകടത്തിയിട്ടില്ല. ഓരോ ഷോട്ടിനു വേണ്ടിയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ എഫർട്ട് കയ്യടി അർഹിക്കുന്നതാണ്. എന്തെങ്കിലും ഒരു സംശയം ചോദിച്ചാലും ഞാനെന്ന സംവിധായകന് പ്രാധാന്യം നൽകിക്കൊണ്ട് മാത്രമാണ് അദ്ദേഹം അതിനു മറുപടി പറഞ്ഞിട്ടുള്ളത്.
ഈ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഈ ചിത്രത്തിൽ അഭിനയിക്കുന്ന പുതുമുഖ അഭിനേതാക്കൾക്ക് ഒരു ആക്‌ടിംഗ് വർക്ക്‌ഷോപ് നൽകിയിരുന്നു. ഈ വർക്ക് ഷോപ്പിനെ കുറിച്ച് ഞാൻ സിദ്ധാർഥ് ഭരതന് ഒരു മെസേജിലൂടെ അറിയിപ്പ് നൽകി. ഞാനും വർക്ക് ഷോപ്പിന്‍റെ ഭാഗം ആകാൻ ആഗ്രഹിക്കുന്നു എന്ന് മറുപടി പറഞ്ഞ് അദ്ദേഹവും വർക്ക്‌ഷോപ്പ് നടക്കുന്ന ദിവസങ്ങളിൽ അവിടെയെത്തി.
അദ്ദേഹത്തിന് അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ സിനിമയ്ക്ക് നൽകുന്ന ഒരു പിന്തുണ എന്നുള്ള രീതിയിലാണ് അദ്ദേഹം എത്തി ആക്‌ടിംഗ് വർക്ക് ഷോപ് അറ്റൻഡ് ചെയ്‌തത്. ഈ സിനിമയുടെ ക്ലൈമാക്‌സ് വലിയൊരു സീക്വൻസ് ആണ്. ഒരുപാട് പുതുമുഖ അഭിനേതാക്കൾ ഒന്നിക്കുന്ന ഒരു രംഗം. ഒരുപാട് പ്രാവശ്യം നല്ല റിഹേഴ്‌സൽ കൊടുത്താൽ മാത്രമേ ടേക്ക് എടുക്കുമ്പോൾ മികച്ചത് ആവുകയുള്ളൂ.
സിദ്ധാർഥ് ഭരതനെ പോലൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഫൈനൽ സമയത്ത് വന്ന് ഒരു റിഹേഴ്‌സൽ നോക്കിയശേഷം ടേക്ക് എടുക്കാവുന്നതാണ്. പക്ഷേ കാരവനിൽ ഇരിക്കാതെ അദ്ദേഹം എല്ലാവരോടൊപ്പം ആദ്യം മുതൽ തന്നെ റിഹേഴ്‌സലിൽ പങ്കെടുത്തു. മറ്റുള്ളവർക്ക് ലഭിക്കാത്ത ഒരു പരിഗണനയും തനിക്ക് നൽകേണ്ട എന്നാണ് അദ്ദേഹം അഭിപ്രായപ്പെടാറുള്ളത്.
ഒരിക്കൽ ഒരു കോസ്റ്റും അദ്ദേഹത്തിന് ശരിയാകാതെ വന്നപ്പോൾ വണ്ടിയോടിച്ച് സ്വന്തം വീട്ടിൽ പോയി സ്വന്തം കോസ്റ്റ്യൂം എടുത്തു കൊണ്ടുവന്ന് അഭിനയിച്ച ആളാണ്. അയാളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക." ജിഷ്‌ണു ഹരീന്ദ്ര പറഞ്ഞു.
ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ, സുധി കോപ്പ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തി 2021ൽ പുറത്തിറങ്ങിയ നോ മാൻസ് ലാൻഡ് (No man's land) എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്.
ഛായാഗ്രഹണം മധു അമ്പാട്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സിആർ ശ്രീജിത്ത്.
സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്ന!ത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര,ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജി
എം ജോയ് ജിനിത്. അഡിഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്. കോ- എഡിറ്റർ ശ്രീനാഥ് എസ്. ആർട്ട് -ദുന്തു രഞ്ജീവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ. ഡിജിറ്റൽ കോൺടെന്റ് മാനേജർ - ആരോക്സ് സ്റ്റുഡിയോസ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രകാശ് ടി ബാലകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ. കോസ്റ്റ്യും ഡിസൈനർ - ഗായത്രി കിഷോർ. സരിത മാധവൻ. മേക്കപ്പ് - സജി കട്ടാക്കട. സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ. പി ആർ ഓ മഞ്ജു ഗോപിനാഥ്.
Adjust Story Font
16