Quantcast

പിരാന്ത് പാട്ട്; ബ്രോമാൻസിലെ ഏറ്റവും പുതിയ ​ഗാനം പുറത്ത്

ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Published:

    12 Feb 2025 12:48 PM

bromance
X

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രോമാൻസിലെ ഏറ്റവും പുതിയ ​ഗാനം പുറത്ത്.

പിരാന്ത് പാട്ട് എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് റാപ്പേഴ്സ് ആയ എം.സി.കൂപ്പറും, പ്രതികയും ചേർന്നാണ്. സംഗീതം ഗോവിന്ദ് വസന്ത.

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സാമൂഹിക മാധ്യമങ്ങളിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർക്കുകയാണ്.

ഫെബ്രുവരി 14നു തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും വൈറലാണ്. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.


ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൾ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഒ - റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

TAGS :

Next Story