വീണ്ടും തോക്കെടുത്ത് സൽമാൻ ഖാൻ: മുംബൈ നഗരം ശുദ്ധീകരിക്കാൻ 'രാധെ': ട്രെയിലർ പുറത്ത്
തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും ഒരുമിച്ചാണ് ചിത്രമെത്തുന്നതെന്ന പ്രത്യേകയും രാധെയ്ക്കുണ്ട്. മെയ് 13നാണ് രണ്ടിലും റിലീസ്
സല്‍മാന്‍ ഖാന്റെ ഈദ് റിലീസ് 'രാധെ യുവര്‍ മോസ്റ്റ് വാണ്ട് ഭായ്' യുടെ ട്രെയിലര്‍ പുറത്ത്. തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും ഒരുമിച്ചാണ് ചിത്രമെത്തുന്നതെന്ന പ്രത്യേകയും രാധെയ്ക്കുണ്ട്. മെയ് 13നാണ് രണ്ടിലും റിലീസ്. ആക്ഷന്‍ ത്രില്ലറാണ് രാധെ. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു.
തിയറ്ററുകളിലൂടെ മാത്രം റിലീസ് ചെയ്യുന്നതിനു പകരം ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂഡയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
Adjust Story Font
16