Quantcast

'അടിപൊളി'! തിയേറ്ററുകളിൽ ഇനി ​ഗർജനം, 'ഗ്ര്‍ര്‍ര്‍' ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    12 Jun 2024 8:19 AM GMT

അടിപൊളി! തിയേറ്ററുകളിൽ ഇനി ​ഗർജനം, ഗ്ര്‍ര്‍ര്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി
X

ചിരിയുടെ സ്റ്റാർട്ടറും മെയ്ൻ കോഴ്സുമായി കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ഗ്ര്‍ര്‍ര്‍' തിയേറ്ററുകളിലേക്ക്. ഒരു പ്രത്യേക സാഹചര്യത്തിൽ സിംഹക്കൂട്ടിൽ അകപ്പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ ജെയ് കെ ആണ്.

സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ-ന്റെ ട്രെയിലറിനും ടീസറിനും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. 'ദർശൻ' എന്നാണ് ചിത്രത്തിൽ സിംഹത്തിന്റെ പേര്.. റെജിമോൻ നാഡാർ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗ്ര്‍ര്‍ര്‍ ജൂണ്‍ 14-ന് തിയേറ്ററുകളിലെത്തും.

ബുക്ക്‌ മൈ ഷോ, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സിനിഹോളിക്സ് ആണ് ​ഗർർർ-ന്റെ സഹനിർമാണം. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. സംവിധായകൻ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: ആർജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.

TAGS :

Next Story