Quantcast

ഐ.എഫ്.എഫ്.കെ. ഫിലിം മാർക്കറ്റിൽ ഗംഭീര പ്രതികരണങ്ങൾ നേടി "രുധിരം"

ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി

MediaOne Logo

Web Desk

  • Published:

    16 Dec 2024 12:40 PM GMT

Rudhiram
X

രാജ് ബി ഷെട്ടി, അപർണാ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐഎഫ്കെകെ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാർ, അഭിനേതാക്കളായ ആൽഫി പഞ്ഞിക്കാരൻ, സുരഭി സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് പവിത്രം, അനിൽ കുമാർ, പ്രതീഷ് ശേഖർ, ദീപക് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സ്പെഷ്യൽ സ്ക്രീനിംഗ് കണ്ട പ്രേക്ഷകരോട് സംസാരിച്ചു. ടെക്‌നിക്കലി ലോക സിനിമാ നിലവാരത്തോടു കിടപിടിക്കുന്ന മലയാള സിനിമയാണ് രുധിരം എന്ന് ചിത്രം കണ്ട പ്രേക്ഷകർ അഭിപ്രായപ്പെട്ടു. രാജ് ബി ഷെട്ടിയുടെയും അപർണാ ബാലമുരളിയുടെയും ഗംഭീര അഭിനയ പ്രകടനത്തിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായവും ലഭിക്കുന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിലും പ്രദർശന വിജയം കരസ്ഥമാക്കുകയാണ്. ജിഷോ ലോണ്‍ ആന്‍റണി സംവിധാനവും രചനയും നിർവഹിച്ച ചിത്രം കൂടിയാണ് രുധിരം.




The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് റിലീസ് ചെയ്തത്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.




റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി 'രുധിര'ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്.




'രുധിര'ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

TAGS :

Next Story