Quantcast

'അഞ്ചിൽ ഒരാൾ തസ്‌കര'യ്ക്ക് സത്യജിത് റേ പുരസ്‌കാരം

തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച അവാർഡ് കരിയറിൽ മികച്ച തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുമുഖ നായകൻ സിദ്ധാർഥ് രാജൻ

MediaOne Logo

Web Desk

  • Updated:

    6 April 2022 10:03 AM

Published:

6 April 2022 10:00 AM

അഞ്ചിൽ ഒരാൾ തസ്‌കരയ്ക്ക് സത്യജിത് റേ പുരസ്‌കാരം
X

അഞ്ചിൽ ഒരാൾ തസ്‌കരന് സത്യജിത് റേ ഗോൾഡൻ ആർക് പുരസ്‌കാരം. ഇതുവരെ മൂന്ന് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസാണ്. സോമൻ അമ്പാട്ടാണ് ചിത്രത്തിൻറെ സംവിധാനം.

മികച്ച ഫാമിലി ത്രില്ലറും പുതുമുഖ നായകനും നവാഗത സംഗീത സംവിധായകനുമുള്ള അവാർഡുക എന്നീ അവാർഡുകൾ ചിത്രത്തെ തേടിയെത്തിയിരുന്നു. തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച അവാർഡ് കരിയറിൽ മികച്ച തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുമുഖ നായകൻ സിദ്ധാർഥ് രാജൻ പറഞ്ഞു. ' അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം ... ' എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീർന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാർഡ് .

ജയശ്രീ സിനിമാസിന്റെ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി. സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രസാദ് പണിക്കർ. രൺജി പണിക്കർ, അംബിക, കലാഭവൻ ഷാജോൺ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പി. കെ. ഗോപി, പി.ടി. ബിനു എന്നിവരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story