Quantcast

ഒരു വ്യാഴവട്ടക്കാലത്തെ ഇടവേള; മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു

ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    8 Sep 2021 7:31 AM

Published:

8 Sep 2021 7:27 AM

ഒരു വ്യാഴവട്ടക്കാലത്തെ ഇടവേള; മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു
X

12 വർഷങ്ങൾക്കു ശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. രാജേഷ് ജയറാമിന്‍റേതാണ് തിരക്കഥ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഈ പ്രൊജക്ട് പ്രഖ്യാപിക്കുന്നതെന്നും. ഈ ചിത്രം കാത്തിരിക്കേണ്ട ഒന്നാണെന്നും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്– മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായതോടെ മോഹൻലാൽ 'ബറോസി'ന്റെ അടുത്ത ഘട്ട ചിത്രീകരണത്തിന്‍റെ തിരക്കിലാണ്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ഷാജി കൈലാസിന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു പ്രൊജക്ട്.

TAGS :

Next Story