Quantcast

രൺബീർ നായകനാകുന്ന 'ഷംഷേറ' : റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക്

ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    20 Jun 2022 12:03 PM

Published:

20 Jun 2022 12:02 PM

രൺബീർ നായകനാകുന്ന ഷംഷേറ : റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക്
X

രൺബീർ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഷംഷേറ'. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. കരൺ മൽഹോത്രയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ ലീക്കായിരുന്നു.

ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്. അച്ഛനായ 'ഷംഷേറ'യായും മകൻ 'ബല്ലി'യുമായിട്ടാണ് ചിത്രത്തിൽ രൺബിർ കപൂർ എത്തുക. ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ഷംഷേറ പറയുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്. സഞ്ജയ് ദത്താണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിക്ക പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

വാണി കപൂറും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ രൺബീർ കപൂറിന്റെ സഹോദരിയായിട്ടാണ് വാണി കപൂറെത്തുന്നത്. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഏറെ പ്രതീക്ഷയുള്ള ചിത്രമായ 'ഷംഷേറ' തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ആരാധകർ. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രവും രൺബിർ കപൂറിന്റേതായി അടുത്തിടെ റിലീസ് ചെയ്യാനുണ്ട്. ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. '

TAGS :

Next Story