Quantcast

‘കഥ ഇന്നുവരെ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയറ്ററുകളിലേക്ക്

ബിജു മേനോനും മേതിൽ ദേവികയുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    15 Sep 2024 6:46 AM GMT

kadha innuvare
X

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'മിന്നും താരങ്ങള്‍' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രശസ്‌ത നർത്തകി മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുക.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി അനീഷ്, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ‘കഥ ഇന്നുവരെ’ നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി. ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വിഎഫ്എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്.

TAGS :

Next Story