Quantcast

ദിലീപ് ഇനി എയറിൽ; പറന്നുയർന്ന് 'പറക്കും പപ്പൻ'

'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ

MediaOne Logo

Web Desk

  • Updated:

    27 Oct 2022 2:47 PM

Published:

27 Oct 2022 2:40 PM

ദിലീപ് ഇനി എയറിൽ; പറന്നുയർന്ന് പറക്കും പപ്പൻ
X

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന 'പറക്കും പപ്പന്റെ' പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സോഷ്യൽ മീഡിയ പേജ് വഴി ദിലീപ് തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. 'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ.

2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നുള്ള ആദ്യ നിർമാണ സംരംഭം കൂടിയാണ് പറക്കും പപ്പൻ. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിട്ടേക്കും. മലയാളത്തിൽ നിന്നും മിന്നൽ മുരളിയ്ക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം എത്തുകയാണ്. മാസ് പരിവേഷമുണ്ടെങ്കിലും റാഫി തിരക്കഥ ഒരുക്കുന്നതിനാൽ കോമഡി ട്രാക്കിലാകും കഥ വികസിക്കുന്നത്. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്ററും റിലീസ് ചെയ്തിരുന്നു. പഞ്ചാബിഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നേരത്തെ രാമചന്ദ്രൻ ബാബുവിന്റെ പ്രഫസർ ഡിങ്കൻ എന്ന ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിരുന്നു. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസർ ഡിങ്കൻ ത്രി ഡി ഫോർമാറ്റിലാണ് ഒരുങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒപ്പം ശരത് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയാണിത്. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. റാഫിയാണ് സംവിധായകൻ. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് വിവരം.

TAGS :

Next Story