Quantcast

'ബെസ്റ്റി'യെ കണ്ടെത്താൻ ബീച്ചിൽ കറങ്ങി താരങ്ങൾ; വേറിട്ടൊരു പ്രമോഷൻ

ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും

MediaOne Logo

Web Desk

  • Published:

    14 Jan 2025 9:55 AM GMT

besty movie
X

ആരാണ് 'ബെസ്റ്റി'? ആരാൻ്റെ ചോറ്റുപാത്രത്തിൽ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടർ. ജീവിതത്തിൽ ഒരു ബെസ്റ്റി ഉണ്ടെങ്കിൽ വലിയ സമാധാനമാണെന്ന് മറ്റുചിലർ. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികളെന്ന് കുറച്ചുപേർ. രസികൻ ഉത്തരങ്ങൾ കേട്ട് കയ്യടിച്ച് താരങ്ങളും! 'ബെസ്റ്റി' സിനിമയുടെ പ്രചരണാർഥം കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങിയത് സിനിമയിലെ താരങ്ങളായ ഷഹീൻ സിദ്ധിക്കും ശ്രവണയുമായിരുന്നു. ആട്ടവും പാട്ടും താളമേളങ്ങളുമായി ബീച്ചിൽ ആഘോഷത്തിൽ ഏർപ്പെട്ടവർ താരങ്ങളെ കണ്ട് ഞെട്ടി. അവരുടെ മുന്നിൽ താരങ്ങൾക്ക് ചോദിക്കാൻ ഒരു ചോദ്യവുമുണ്ടായിരുന്നു - ആരാണ് ബെസ്റ്റി?



താരങ്ങളുടെ ചോദ്യത്തിനു തലമുറ വ്യത്യാസമില്ലാതെ ഉത്തരങ്ങൾ എത്തി. ഉത്തരം കെട്ട് ചിരിച്ചും കയ്യടിച്ചും താരങ്ങൾ പ്രോത്സാഹിപ്പിച്ചു. ഉത്തരം പറഞ്ഞവർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും. ഇതുവരെ പുറത്തിറങ്ങിയ പാട്ടുകൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഷഹീൻ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, സാക്ഷി അഗർവാൾ, അബുസലിം, ഹരീഷ് കണാരൻ, നിർമൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിങ്ങും ജിജു സണ്ണി ക്യാമറയും എംആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ നിർമിച്ച സിനിമ കളർഫുൾ എൻ്റർടൈനറായാണ് തിയേറ്ററുകളിലെത്തുന്നത്. ബെൻസി റിലീസ് ആണ് സിനിമ പ്രദർശനത്തിന് എത്തിക്കുന്നത്.

TAGS :

Next Story