ചിതറിയ ഫ്രെയിമുകൾ ഒന്നിച്ചുചേരുന്നു; ഐഎഫ്എഫ്കെ ഡിസൈന് പിന്നിലെ കരങ്ങൾ
ചലച്ചിത്രോത്സവത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഡിസൈൻ കോൺസെപ്റ്റ് ഒരുക്കാനാണ് ഇവർ ശ്രമിച്ചത്.
ഓരോ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുംസവിശേഷമായ ഒരു ഡിസൈൻ കൺസെപ്റ്റ് ഒരുക്കാറുണ്ട് സംഘാടകർ. ഇത്തവണയും വ്യത്യസ്തമല്ല. 'ചിതറിയ ഫ്രെയിമുകൾ, ഒരു കലിഡോസ്കോപ്പിലൂടെയുള്ള കാഴ്ച' എന്ന സങ്കൽപ്പത്തിലാണ് ഇത്തവണത്തെ മേളയുടെ ഡിസൈനിംഗ്.
ഡിസൈനറായ രാജ് മക്സിൻ്റോയും മുജീബ് മഠത്തിലും ചേർന്നാണ് മേളയുടെ കെട്ടുകാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. വർഷങ്ങളായി മേളയ്ക്ക് എത്തുന്ന ഇവർ ചലച്ചിത്രോത്സവത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഡിസൈൻ കോൺസെപ്റ്റ് ഒരുക്കാനാണ് ഇവർ ശ്രമിച്ചത്.
കടലിന്റെയും ആകാശത്തിന്റെയും നിറമായ നീല, അനന്തമായ ദൃശ്യ സാധ്യതകൾ ഒരുക്കുന്ന കലിഡോസ്കോപ്പിലൂടെയുള്ള കാഴ്ച. ചിതറിപ്പോയ ഫ്രെയിമുകളെ ഒന്നിച്ചു കൊണ്ടുവരിക എന്ന കാവ്യാത്മക സങ്കൽപ്പത്തിലാണ് ഡിസൈനിങ്.
മുജീബ് സിനിമാ പ്രവർത്തകനാണ്. അഭിഭാഷകനായിരുന്ന രാജ് ജോലി ഉപേക്ഷിച്ച് ഡിസൈനിങ് പ്രഫഷനായി തെരഞ്ഞെടുത്തതാണ്. ഇരുവരും ഒരുമിച്ച് ഒരു സിനിമയുടെ പണിപ്പുരയിലാണ്. ഐഎഫ്എഫ്കെക്കായി ഡിസൈനിങ് ഒരുക്കുക എന്ന വളരെ കാലത്തെ ആഗ്രഹം സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് ഇവർ.
Adjust Story Font
16