Quantcast

കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ' യുടെ തീം സോങ്¹ പുറത്ത്

പൊര കത്തി എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത് നിഷാദ് അഹമ്മദും സംഗീത സംവിധാനം ശ്രീഹരി കെ നായരും

MediaOne Logo

Web Desk

  • Published:

    19 Dec 2024 8:22 AM GMT

X

കണ്ടം ക്രിക്കറ്റിൻ്റെ ജ്വരം ഹക്കായുടെ താളവുമായി കൂട്ടിയോജിച്ച് കൊണ്ട് 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ' യുടെ തീം സോങ്¹ പുറത്തിറങ്ങി. പൊര കത്തി എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത് നിഷാദ് അഹമ്മദും സംഗീത സംവിധാനം ശ്രീഹരി കെ നായരും ആലപിച്ചത് ഡി. ജെ ശേഖറും ശ്രീഹരിയും ചേർന്നാണ്.

ന്യൂസിലൻഡിലെ മാഓരി ട്രൈബൽ കമ്മ്യൂണിറ്റിയുടെ പാരമ്പര്യ സംഗീത നൃത്ത രൂപമായ ഹക്ക മലയാള സിനിമയുടെ ഭാഗമാകുന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ഇംതിയാസ് അബൂബക്കർ ആണ് കൊറിയോഗ്രാഫി നിർവഹിച്ചിട്ടുള്ളത്.

ജനുവരി 3ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗത സംവിധായകൻ ഷമീം മൊയ്തീനും തിരക്കഥ എഴുതിയത് ആഷിഫ് കക്കോടിയുമാണ്.

സുഡാനി ഫ്രം നൈജീരിയ എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ - സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയെന്ന പ്രത്യേകത കൂടി കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പക്ക് ഉണ്ട്.

നാടൻ കണ്ടം ക്രിക്കറ്റ് കളിയുടെ വീറും വാശിയും പറയുന്ന സറ്റയറിക്കൽ സിനിമയായ കമ്മ്യൂണിസ്റ്റ് പച്ച ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ ആണ് നിർമിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, അശ്വിൻ വിജയൻ, വിജിലേഷ്, ഷംസുദ്ദീൻ മങ്കരത്തൊടി, അനുരൂപ്, നൂറുദ്ധീൻ അലി അഹമ്മദ്, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, ബാലൻ പാറക്കൽ, സനന്ദൻ, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്ര, ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ എന്നിവരാണ് ​ചിത്രത്തിലെ മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു .പി, ആർട്ട് :അസീസ് കരുവാരക്കുണ്ട്, ലിറിക്സ് :നിഷാദ് അഹമ്മദ്, സ്റ്റിൽസ്: അമൽ സി. സദർ, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്: എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, ഡി. ഐ: മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ: സീറോ ഉണ്ണി, ഡിസൈൻ :യെല്ലോ ടൂത്ത്, പി.ആർ.ഒ: എ. എസ് ദിനേശ്.

TAGS :

Next Story