Quantcast

ടിബറ്റൻ വരികളിൽ വാനരലോകം! കിഷ്കിന്ധാ കാണ്ഡത്തിലെ ​ഗാനമാലപിച്ചത് ജോബ് കുര്യനും ജെ'മൈമയും

ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്

MediaOne Logo

Web Desk

  • Published:

    9 Sep 2024 6:08 AM GMT

X

ദൂരെ മായികമായൊരു കോണിലുള്ള വാനരലോകം, ആ ലോകത്തിന്റെ നി​ഗൂഢതയിലേക്കും വശ്യതയിലേക്കും പ്രേക്ഷരെ ക്ഷണിക്കുകയാണ് പുതിയ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിലെ വാനരലോകം എന്ന ​ഗാനം. ടിബറ്റൻ-മലയാളം വരികളിൽ ഒരുക്കിയ വാനരലോകം പാടിയിരിക്കുന്നത് ജോബ് കുര്യനും ജെ'മൈമയും ചേർന്നാണ്. ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു.

ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്. 'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ആസിഫ് അലിയും ദിൻജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മുരളീധരന്റെ വരികൾക്ക് മുജീബ് മജീദാണ് സം​ഗീതം നൽകിയത്.

ടിബറ്റൻ വരികളോടെ തുടങ്ങുന്ന ആദ്യ മലയാള ​ഗാനം കൂടിയാണ് വാനരലോകം.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിൻെറ ബാനറിൽ ജോബി ജോർജ് നിർമിച്ച് ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയേറ്ററുകളിലെത്തും. ബാഹുൽ രമേഷിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയർ പ്രധാനവേഷങ്ങളിലെത്തുന്നു. ഇതിൽ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

'സുമദത്തൻ' എന്ന കഥാപാത്രമായ് ജഗദീഷും 'ശിവദാസൻ' എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ 'സുധീർ'നെയാണ് 'ഋതു' ഫെയിം നിഷാൻ അവതരിപ്പിക്കുന്നത്. നീണ്ട കാലയളിവിനൊടുവിൽ ഈ ചിത്രത്തിലൂടെ നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായ നിഴൽകൾ രവി തീർത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'അമൃത് ലാൽ' എന്നാണ് നിഴൽകൾ രവിയുടെ കഥാപാത്രത്തിന്റെ പേര്. 'ഇടുക്കി ഗോൾഡ്' എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിൻ ബെൻസൺ. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ഈ ചിത്രത്തിൽ 'പ്രശോഭ്' എന്ന കഥാപാത്രമായാണ് എത്തുന്നത്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

TAGS :

Next Story