Quantcast

'വാരിസും' 'തുണിവും' എത്തുന്നത് ഒരേ ദിവസം; സ്‌ക്രീനുകൾ തുല്യമായി നൽകാൻ തീരുമാനം

2014ൽ ആണ് ഇതിനുമുൻപ് വിജയ്, അജിത്ത് ചിത്രങ്ങൾ ഒരേ സമയം തിയേറ്ററുകളിൽ എത്തിയത്. 'ജില്ല'യും 'വീരവു'മായിരുന്നു അത്

MediaOne Logo

Web Desk

  • Updated:

    9 Nov 2022 4:22 PM

Published:

9 Nov 2022 4:13 PM

വാരിസും തുണിവും എത്തുന്നത് ഒരേ ദിവസം; സ്‌ക്രീനുകൾ തുല്യമായി നൽകാൻ തീരുമാനം
X

തമിഴ്‌നാട്ടിൽ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിന് വൻ വരവേൽപാണ് ലഭിക്കുക. ഇതിൽ തന്നെ രജനീകാന്ത്, അജിത്, വിജയ്, സൂര്യ ചിത്രങ്ങളുടെ റിലീസ് തന്നെ ആഘോഷമാണ്. വിജയ് നായകനാകുന്ന് വാരിസ്, അജിത് നായകനാവുന്ന തുണിവ് എന്നീ സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. എന്നാൽ ഇരു താരങ്ങളുടെയും ചിത്രം ഒരേ ദിവസം റിലീസിനെത്തുമ്പോൾ സ്‌ക്രീനുകളുടെ ഏറ്റക്കുറച്ചിലുകളാണ് താരങ്ങളുടെ ആരാധകർ ചർച്ചയാക്കിയിരുന്നത്. ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മറുപടി നൽകിയിരിക്കികയാണ് ഉദയനിധി സ്റ്റാലിൻ. ഇരു ചിത്രങ്ങൾക്കും ഒരേപോലെ സ്‌ക്രീനുകൾ പങ്കിടുമെന്നാണ് ഇരു ചിത്രങ്ങളുടെയും വിതരണക്കാരൻ കൂടിയായ ഉദയനിധിയുടെ മറുപടി.

2014ൽ ആണ് ഇതിനുമുൻപ് വിജയ്, അജിത്ത് ചിത്രങ്ങൾ ഒരേ സമയം തിയേറ്ററുകളിൽ എത്തിയത് 'ജില്ല'യും 'വീരവു'മായിരുന്നു. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം വാരിസിന്റെ സംവിധായകൻ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'.

'നേർക്കൊണ്ട പാർവൈ', 'വലിമൈ' എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'തുണിവ്'. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

TAGS :

Next Story