Quantcast

'ആരാധകരെ ശാന്തരാകുവിൻ...; 'ദളപതി 67' ഔദ്യോഗിക പ്രഖ്യാപനമെത്തി

'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    30 Jan 2023 3:05 PM

Published:

30 Jan 2023 3:02 PM

vijay new movie
X

വിജയ്- ലോകേഷ്

വിജയ് ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അവസാനം മറുപടിയായി. ലോകേഷ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാനമെത്തി. 'ദളപതി 67' എന്ന് വിളിച്ചിരുന്ന ചിത്രത്തിന്റെ പ്രഖ്യാനമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ലോകേഷ് തന്നെയാണ് വീണ്ടും വിജയ്‌യോടപ്പമുള്ള എത്തുന്നതിന്റെ സന്തോഷം സമൂഹ മാധ്യങ്ങളിലൂടെ പങ്കുവെച്ചത്.

'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും വാനോളമാണ്. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുക. സംവിധായകനൊപ്പം, രത്‌ന കുമാർ, ധീരജ് വൈദി എന്നിവർ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാവുന്നുണ്ട്.

എഴുതി 7 സ്‌ക്രീൻ സ്റ്റുഡിയോ ചിത്രം നിർമിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.'വാരിസാ'ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പള്ളിയായിരുന്നു സംവിധാനം.

TAGS :

Next Story