സൂര്യക്കൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച് മൃണാൽ താക്കൂർ
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിലധികം ലുക്കുകളിൽ സൂര്യ എത്തുമെന്നാണ് റിപ്പോർട്ടുകള്‍
ചെന്നൈ: 'സീതാ രാമം' എന്ന സിനിമയിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ മൃണാൽ താക്കൂർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. സൂര്യയുടെ 42-ാമത് ചിത്രത്തിലൂടെയാണ് മൃണാൽ തമിഴ് ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. പത്ത് ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ അടുത്ത ഘട്ടത്തിൽ മൃണാൽ താക്കൂർ ചിത്രീകരണത്തിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ ഒന്നിലധികം ലുക്കുകളിൽ സൂര്യ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനിയാണ് നായിക. ചിത്രത്തിലെ ദിഷ പടാനിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയടക്കം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
വെട്രി പളന സ്വാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീതം പകരുന്നത്. ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ മൃണാൽ താക്കൂർ മറാത്തി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16