Quantcast

തല്ലുമാലക്ക് ശേഷം മുഹ്സിനും ആഷിഖും വീണ്ടും; 'അയല്‍വാശി'യില്‍ നായകന്‍ സൗബിന്‍, ഇര്‍ഷാദ് പരാരി സംവിധാനം

സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്

MediaOne Logo

Web Desk

  • Updated:

    4 Nov 2022 1:24 PM

Published:

4 Nov 2022 1:16 PM

തല്ലുമാലക്ക് ശേഷം മുഹ്സിനും ആഷിഖും വീണ്ടും; അയല്‍വാശിയില്‍ നായകന്‍ സൗബിന്‍, ഇര്‍ഷാദ് പരാരി സംവിധാനം
X

ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൗബിന്‍ ഷാബിര്‍ നായകനായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‍ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. മുഹ്‍സിന്‍ പരാരിയുടെ സഹോദരനാണ് സംവിധായകനായ ഇര്‍ഷാദ് പരാരി. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്.

TAGS :

Next Story