Quantcast

ബേബി ജീൻ, ജോക്കർ, ഡാബ്സി, എം.എച്ച്.ആര്‍: മ്യൂസിക് വീഡിയോ "പന്തൾChant"മായി മുഹ്സിൻ പരാരി

മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്.

MediaOne Logo

Web Desk

  • Published:

    11 Aug 2024 3:04 PM GMT

ബേബി ജീൻ, ജോക്കർ, ഡാബ്സി, എം.എച്ച്.ആര്‍: മ്യൂസിക് വീഡിയോ പന്തൾChantമായി മുഹ്സിൻ പരാരി
X

‘റൈറ്റിംഗ് കമ്പനി’യുടെ ബാനറിൽ മുഹ്‍സിൻ പരാരി സംവിധാനം ചെയ്യുന്ന "പന്തൾChant" മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്.

റെക്സ് വിജയനാണ് "പന്തൾChant"ന്റെ ട്രാക്സ് മിക്സും മാസ്റ്ററിംഗും. മൂ.രി, ബേബി ജീൻ, ജോക്കർ, ഡാബ്സി എന്നിവർ വരികളെഴുതുമ്പോൾ ഡാബ്സി, ബേബി ജീൻ, ജോക്കർ എന്നിവരാണ് ഗായകർ. എം.എച്ച്.ആറും റൈത്ത് വിയുമാണ് സംഗീതം നിർമ്മിക്കുന്നത്. നടൻ ശേഖർ മേനോന്റെ സം​ഗീതത്തിന് ശ്രീനാഥ് ഭാസി ശബ്ദം നൽകിയ കെ.സച്ചിദാനന്ദന്റെ കവിതയുടെ ദൃശ്യാവിഷ്കാരമായ ‘കോഴിപ്പങ്ക്', സിതാര കൃഷ്ണകുമാർ ഈണം പകർന്നാലപിച്ച ‘ജിലേബി’, ലുക്ക്മാൻ അവറാൻ അഭിനയിച്ച ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലിം കുമാർ പാടിയ 03:00 AM എന്നീ പ്രശസ്ത മ്യൂസിക് വീഡിയോകളും ‘റൈറ്റിംഗ് കമ്പനി’ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍ തുടങ്ങി ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജീന്‍, 6091, ദാബ്‌സി തുടങ്ങിയവരും മുറിജിനല്‍സിനായി കൈകോർക്കും.

TAGS :

Next Story