ഇങ്ങനെ വസ്ത്രം ധരിക്കാന്‍ ഇത് സ്പെയിനോ സ്വീഡനോ അല്ല; ദീപിക പദുക്കോണിനെതിരെ മുകേഷ് ഖന്ന
ഇപ്പോള്‍ അല്‍പ വസ്ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു
മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ 'ബേഷറം റാംഗ്' ഗാനരംഗത്തെക്കുറിച്ചുള്ള വിവാദം കൊഴുക്കുകയാണ്. പ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഗാനത്തെയും നായിക ദീപിക പദുക്കോണിനെയും വിമര്‍ശിക്കുകയാണ് ബോളിവുഡ് നടന്‍ മുകേഷ് ഖന്ന. ഇപ്പോള്‍ അല്‍പ വസ്ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രിമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു.
''എല്ലാം അനുവദിക്കുന്ന സ്പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ അടുത്തതായി നിങ്ങൾ വസ്ത്രമില്ലാതെ വരും'' ശക്തിമാന്‍ താരം പരിഹസിച്ചു. പാട്ട് കട്ടുകളില്ലാതെ ക്ലിയർ ചെയ്തതിന് സെൻസർ ബോർഡിനെയും ഖന്ന വിമര്‍ശിച്ചു. "ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവർക്ക് കാണാൻ കഴിയുന്നില്ലേ?സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി.യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകൾ സെൻസർ ബോര്‍ഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാന്‍ കഴിയും, അവരെ തെറ്റിദ്ധരിപ്പിക്കാനല്ല.ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നല്‍കി. ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ? മുകേഷ് ചോദിച്ചു.
ബേഷറം റാംഗ് ഗാനരംഗത്തില്‍ ദീപിക ഇട്ട വസത്രത്തിന്‍റെ നിറമാണ് വിവാദത്തിലേക്ക് നയിച്ചത്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശം. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വരെ ഗാനരംഗത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചിരുന്നു.
Adjust Story Font
16