Quantcast

പെണ്ണിന് അന്യമായ കാൽപന്ത് മൈതാനങ്ങൾ; സംഗീത ആൽബം "പെണ്ണും പന്തും" ശ്രദ്ധനേടുന്നു

അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ അൽഫോൺസും ഇന്ദുലേഖ വാര്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Dec 2022 2:12 PM GMT

പെണ്ണിന് അന്യമായ കാൽപന്ത് മൈതാനങ്ങൾ; സംഗീത ആൽബം പെണ്ണും പന്തും ശ്രദ്ധനേടുന്നു
X

ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾ കളമൊഴിയുമ്പോൾ പെണ്ണിന് നിഷേധിക്കപ്പെടുന്ന കാല്പന്തു മൈതാനങ്ങളേയും ഫുട്‍ബോൾ സ്വപ്നങ്ങളേയും ആസ്പദമാക്കിയുള്ള "പെണ്ണും പന്തും " എന്ന ഹൃദ്യമായ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ജനത മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ എസ്. സുരേഷ് ബാബുവും ഉണ്ണി രവീന്ദ്രനും ചേർന്നു നിർമ്മിച്ച ആൽബത്തിന്റെ സംഗീതം അൽഫോൻസ് ജോസഫാണ്.

ഫുട്ബോൾ മത്സരവേദികളിലെ സ്ത്രീ വിവേചനത്തെ ആസ്പദമാക്കിയുള്ള, ഒരുത്തിയുടെ തിരക്കഥാകൃത്ത് കൂടിയായ എസ്. സുരേഷ് ബാബു തന്നെയാണ് ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കാൽപ്പന്തുകളിയെ ഏറെ സ്നേഹിച്ച ഇറാനിയൻ സ്വദേശിയായിരുന്ന സഹാർ കോദായാരിക്കും, അത് കുറ്റമായി വിധിച്ച് പുരുഷാധിപത്യം ഇല്ലാതാക്കിയ അവരുടെ വിലപ്പെട്ട ജീവനും സമർപ്പിച്ചുകൊണ്ടാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.

മൊഗ്രാലിലെ പഴയ കാല മാപ്പിളപ്പാട്ടു കവി ശ്രീ അഹമ്മദ് ഇസ്മയിൽ, മുഹമ്മദൻസ് സ്പോർട്ടിംഗിന്റെ കളിക്കാരെ പ്രകീർത്തിച്ച് എഴുതിയ ഫുട്‍ബോൾ പാട്ട് ഇതാദ്യമായിയാണ് സംഗീത രൂപത്തിൽ പുറത്തുവരുന്നത്. ഒപ്പം കവി കുഴൂർ വിൽസൺന്റെ വരികളും ഈ സംഗീത ആൽബത്തിൽ കേൾക്കാം. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ അൽഫോൺസും ഇന്ദുലേഖ വാര്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വർഷ, ആലിയാ , ആർഷ , ലെനിൻ ഫോർട്ട് കൊച്ചിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ക്യാമറ സക്കീർ ഹുസൈൻ. ആൽബത്തിന് സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വീഡിയോയുടെ ആശയം പ്രേക്ഷകർക്കിടയിൽ കയ്യടി നേടുകയും ചെയ്യുന്നു.


TAGS :

Next Story