Quantcast

നാട്ടു നാട്ടുവിന് ഓസ്‌കർ ലഭിക്കണം, നമ്മളിൽ ആർക്ക് ലഭിക്കുന്ന പുരസ്‌കാരവും ഇന്ത്യയെ ഉയർത്തും: എ.ആർ റഹ്‌മാൻ

ഈ വർഷത്തെ ഓസ്‌കാർ നോമിനേഷനിൽ 'ഒറിജിനൽ സോങ്' വിഭാഗത്തിലാണ് ആർആർആറിലെ ഗാനം ഇടം നേടിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-12 12:16:07.0

Published:

12 March 2023 12:10 PM GMT

rrr naatu naatu song, oscar nomination,
X

എ.എർ റഹ്‌മാൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 95-മത് അക്കാദമി പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് പ്രഖ്യാപനം. ആർആർആറിന്റെ പവർ പാക്ക്ഡ് ഗാനമായ 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ഇപ്രാവശ്യം ഇന്ത്യയുടെ പ്രതീക്ഷ. ഇപ്പോഴിതാ പാട്ടിന് ഓസ്‌കർ ലഭിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്ന് സംഗീത സംവിധായകനും മുൻ ഓസ്‌കർ ജേതാവുമായ എ ആർ റഹ്‌മാൻ. അക്കാദമി അവാർഡ് ഇന്ത്യയെ ആഗോള തലത്തിൽ ഉയർത്തുമെന്നും റഹ്‌മാൻ പറഞ്ഞു.

'നാട്ടു നാട്ടു ഓസ്‌കാർ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ഗ്രാമി നേടണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു, കാരണം നമുക്കാർക്ക് ലഭിക്കുന്ന ഏത് പുരസ്‌കാരവും ഇന്ത്യയെ ആഗോള തലത്തിൽ ഉയർത്താൻ കഴിയുന്നതാണ്. പുരസ്‌കാരം നേടിയാൽ ഇന്ത്യയിൽ നിന്നുള്ള മറ്റു പാട്ടുകളും മറ്റിടങ്ങളിൽ ശ്രദ്ധിക്കപ്പെടും- എ.ആർ റഹ്‌മാൻ എഎൻഐയോട് പറഞ്ഞു.

ഈ വർഷത്തെ ഓസ്‌കാർ നോമിനേഷനിൽ 'ഒറിജിനൽ സോങ്' വിഭാഗത്തിലാണ് ആർആർആറിലെ ഗാനം ഇടം നേടിയിരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനം നാമനിർദേശം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. ചന്ദ്രബോസ് എഴുതിയ വരികൾക്ക് എം എം കീരവാണിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുടെയും മനോഹരമായ ശബ്ദമാണ് പാട്ടിന് അത്രയും എനർജി നിറക്കുന്നത്.

23 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. അവതാർ: ദി വേ ഓഫ് വാട്ടർ, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ എന്നിവയാണ് മികച്ച ചിത്രനായി മത്സരിക്കുന്ന സിനിമകൾ.ബ്രണ്ടൻ ഫ്രേസർ, ഓസ്റ്റിൻ ബട്ട്ലർ , കോളിൻ ഫാരൽ ,ബിൽ നൈജി , പോൾ മെസ്‌ക്കൽ എന്നിവർ മികച്ച നടന്മാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.ആൻഡ്രിയ റൈസ്ബറോ, മിഷേൽ വില്യംസ് ,കേറ്റ് ബ്ലാഞ്ചെറ്റ് ,അനാ ഡി അർമാസ് , മിഷേൽ യോ എന്നിവരാണ് മികച്ച നടിയാകാൻ മത്സരരംഗത്തുള്ളത്....2017, 18 വർഷങ്ങളിൽ ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ അവതാരകനായെത്തിയ ജിമ്മി കിമ്മലാണ് ഈ വർഷവും അവതാരകനായെത്തുന്നത്.

TAGS :

Next Story