Quantcast

'ദൗർഭാഗ്യകരം'- സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ച് നാഗാര്‍ജുന

വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഇന്നലെയാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-09-07 08:37:33.0

Published:

3 Oct 2021 4:41 AM GMT

ദൗർഭാഗ്യകരം- സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ച് നാഗാര്‍ജുന
X

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തില്‍ പ്രതികരണവുമായി തെലുങ്ക് താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന രംഗത്ത്. ഈ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണെന്നും ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെയെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'വേദനിക്കുന്ന ഹൃദയത്തോടെ പറയട്ടെ, സാമന്തയ്ക്കും നാ​ഗചൈതന്യയ്ക്കുമിടയില്‍ സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾ എന്നും ഓര്‍ത്തുവയ്ക്കും. അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെ' - നാ​ഗാർജുന ട്വീറ്റ് ചെയ്തു.



ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നലെയാണ് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയത്. ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു"- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ സാമന്ത തന്‍റെ പേരില്‍ നിന്നും നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന ഭാഗം ഒഴിവാക്കിയിരുന്നു . ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

TAGS :

Next Story