Quantcast

ഫുഡ് ഡെലിവറി ജീവനക്കാരുടെ ദുരിതം പറയുന്ന 'സ്വിഗാറ്റോ'; നികുതി ഒഴിവാക്കി ഒഡിഷ സര്‍ക്കാര്‍

2021ൽ ഒഡിഷയിലെ ഭുവനേശ്വറിലാണ് സ്വിഗാറ്റോ ചിത്രീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-23 12:53:26.0

Published:

23 March 2023 12:47 PM GMT

Nandita Das Kapil Sharma film Zwigato declared tax free in Odisha
X

Zwigato

കപില്‍ ശര്‍മയെ നായകനാക്കി നന്ദിത ദാസ് സംവിധാനം ചെയ്ത സിനിമയാണ് സ്വിഗാറ്റോ. ഫുഡ് ഡെലിവറി ജീവനക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. മാര്‍ച്ച് 17ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ വിനോദ നികുതി ഒഴിവാക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍.

2021ൽ ഒഡിഷയിലെ ഭുവനേശ്വറിലാണ് സ്വിഗാറ്റോ ചിത്രീകരിച്ചത്. 25 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കഴിഞ്ഞ ദിവസം സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയിരുന്നു. സ്വിഗോറ്റോ കണ്ട ശേഷമാണ് മുഖ്യമന്ത്രി ഈ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.

സിനിമാ ചിത്രീകരണത്തിന് ഒഡീഷയിലേക്ക് ചലച്ചിത്ര പ്രവര്‍ത്തകരെ എത്തിക്കുകയാണ് ലക്ഷ്യം. സിനിമ ഒഡിഷയില്‍ ചിത്രീകരിച്ചതിന് നവീന്‍ പട്നായിക് നന്ദിത ദാസിനെ അഭിനന്ദിച്ചു. പ്രാദേശിക നടീനടന്മാരെ സിനിമയില്‍ അഭിനയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കപില്‍ ശര്‍മയുടെ മാനസ് എന്ന കഥാപാത്രം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് കാലത്ത് ജോലി നഷ്ടമായി ഫുഡ് ഡെലിവറി ബോയ് ആകുന്ന മാനസിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഷഹാന ഗോസ്വാമിയാണ് ചിത്രത്തിലെ നായിക. സിനിമയുടെ തിരക്കഥയെഴുതിയതും സംവിധായിക നന്ദിത ദാസ് തന്നെയാണ്. സാധാരണ മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് സിനിമയില്‍ ചിത്രീകരിച്ചത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി സ്വിഗാറ്റോ പ്രദര്‍ശിപ്പിച്ചിരുന്നു. നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യന്‍ പ്രീമിയര്‍ എന്നീ വിഭാഗങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Summary- Odisha government of has waived off the entertainment tax on Kapil Sharma staring Zwigato directed by Nandita Das.

TAGS :

Next Story