Quantcast

ജോഡികളായെത്തുന്നു, നാനിയും മൃണാൽ താക്കൂറും; 'ഹായ് നാണ്ണാ' ട്രെയിലർ പുറത്ത്

'ദസറ'യിലെ മാസ് കഥാപാത്രത്തിന് ശേഷം കുടുംബനാഥന്റെ വേഷത്തിൽ നാനി പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'

MediaOne Logo

Web Desk

  • Updated:

    2023-11-24 17:29:49.0

Published:

24 Nov 2023 5:22 PM GMT

ജോഡികളായെത്തുന്നു, നാനിയും മൃണാൽ താക്കൂറും; ഹായ് നാണ്ണാ ട്രെയിലർ പുറത്ത്
X

കൊച്ചി: നാച്ചുറൽ സ്റ്റാർ നാനിയെയും മൃണാൽ താക്കൂറിനെയും നായികാ-നായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ'യുടെ ട്രെയിലർ പുറത്തിറങ്ങി. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും. ഇ4 എന്റർടെയ്ൻമെന്റാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 'ദസറ'യിലെ മാസ് കഥാപാത്രത്തിന് ശേഷം തികച്ചും ഒരു കുടുംബനാഥന്റെ വേഷത്തിൽ നാനി പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'.

ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകൾ ഉണ്ട്. എന്നാൽ കഥയിൽ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറിൽ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്.

ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാക്കുന്നില്ല എന്നതിലുപരി വലിയ രീതിലുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

Summary: ‘Hi Nanna’ trailer: Nani, Mrunal Thakur’s film promises an emotional ride

TAGS :

Next Story