ഇത്രക്കുണ്ടോ 'നാട്ടു നാട്ടു'; ഓസ്കര്‍ പുരസ്കാര നേട്ടത്തില്‍ വിമര്‍ശനവുമായി നടി അനന്യ ചാറ്റര്‍ജി, വിവാദം
അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്
അനന്യ ചാറ്റര്‍ജി
ഹൈദരാബാദ്: 95-ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചിത്രമായിരുന്നു തെലുങ്ക് സിനിമ 'ആര്‍.ആര്‍.ആര്‍'. ചിത്രത്തിലെ 'നാട്ടു നാട്ടു'ഗാനത്തിനായിരുന്നു ഓസ്കര്‍ ലഭിച്ചത്. രാജ്യം മുഴുവന്‍ ഈ അഭിമാന നേട്ടം ആഘോഷിക്കുമ്പോള്‍ ബംഗാളി നടിയും ദേശീയ പുരസ്കാര ജേതാവുമായ അനന്യ ചാറ്റര്‍ജി ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. "എനിക്ക് മനസ്സിലായില്ല, 'നാട്ടു നാട്ടു'വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു" എന്നാണ് അനന്യയുടെ കുറിപ്പ്. നടിയുടെ കുറിപ്പിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്." നിങ്ങളുടെ അസൂയയും പബ്ലിസിറ്റി നേടാനുള്ള വഴിയും എനിക്ക് മനസ്സിലായി... ഈ കമന്റിന് മുമ്പ് എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു.. പക്ഷേ ഇപ്പോഴും നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, ഞാൻ ആഗ്രഹിക്കുന്നില്ല.. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. " എന്നായിരുന്നു ഒരാളുടെ കമന്‍റ്.
"വിമർശിക്കുന്നത് നിർത്തുക, ദയവായി നല്ല സിനിമകൾ നിർമ്മിക്കുക. നിങ്ങളുടെ സഹപ്രവർത്തകരിൽ 65% ത്തിലധികം പേർ രാഷ്ട്രീയത്തിൽ ചേർന്നു, അവരിൽ 25% പേർ കള്ളപ്പണം വെളുപ്പിക്കലും മറ്റ് ആരോപണങ്ങളും നേരിടുന്നു. ആഗോളതലത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കിയ ഒരു പാട്ടിനെയോ പ്രവൃത്തിയെയോ വിമർശിക്കുന്നതിന് മുമ്പ്, ചോട്ടി-ചാട്ട ബംഗാളി സിനിമാ വ്യവസായത്തിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക, അത് ആഗോള പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു!" എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
ലേഡി ഗാഗ, റിഹാന എന്നിവരുടെ മത്സരിച്ചാണ് നാട്ടു നാട്ടു ഓസ്കറില്‍ മുത്തമിട്ടത്. സംഗീത സംവിധായകന്‍ എം.എം കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. സംവിധായകന്‍ എസ്.എസ് രാജമൗലി,നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍,രാം ചരണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
Adjust Story Font
16