Quantcast

വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ: ശ്രദ്ധയാകർഷിച്ച് നവ്യയുടെ കുറിപ്പ്‌

വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' യിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ

MediaOne Logo

Web Desk

  • Updated:

    2022-04-24 14:28:15.0

Published:

24 April 2022 2:07 PM GMT

വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ: ശ്രദ്ധയാകർഷിച്ച് നവ്യയുടെ കുറിപ്പ്‌
X

'നന്ദന'ത്തിലെ ബാലാമണിയെയും 'പട്ടണത്തിൽ സുന്ദരൻ' ചിത്രത്തിലെ രാധാമണിയെയും മലയാളി ഒരിക്കലും മറക്കില്ല. ഭാവാഭിനയം കൊണ്ടും തന്റേതായ ശൈലികൊണ്ടും മലയാളിയുടെ ഹൃദയം കീഴടക്കിയ നവ്യാ നായർ ഇപ്പോൾ സിനിമയിലെന്ന് മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രണയത്തെ കുറിച്ചുള്ള അതി മനോഹരമായ താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. നവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതോടൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

''പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും... ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും... കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും... മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും.. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ'' നവ്യ കുറിച്ചു.

വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' യിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക - നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.


TAGS :

Next Story