'നയൻതാരയെ ആദ്യമായി കണ്ടത് ഇവിടെ വെച്ചായിരുന്നു'; ലേഡി സൂപ്പർസ്റ്റാറുമായുള്ള പ്രണയം ഓർത്തെടുത്ത് വിഘ്‌നേഷ് ശിവൻ
ചെന്നൈയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ വച്ചാണ് ഇവർ മാധ്യമങ്ങളെ കണ്ടത്
ചെന്നൈ: വിവാഹശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തി താര ദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും. ചെന്നൈയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ വച്ചാണ് ഇവർ മാധ്യമങ്ങളെ കണ്ടത്. പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
ഇതേ ഹോട്ടലിൽ വച്ചാണ് കഥ പറയാനായി നയൻതാരയെ ആദ്യമായി കാണുന്നതെന്ന് വിഘ്‌നേഷ് ശിവൻ ഓർത്തെടുത്തു. കരിയറിൽ ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പുതിയ ജീവിതത്തിലേക്കു കടക്കുന്ന തങ്ങളെ ഇനിയും തുടർന്ന് പിന്തുണയ്ക്കണമെന്നും നയൻതാരയും വിഘ്‌നേഷും പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിഘ്‌നേഷും നയൻതാരയും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്.
Next Story
Adjust Story Font
16