Quantcast

നയന്‍താര-വിഘ്നേശ് വിവാഹം ജൂണ്‍ 9ന്

മാലി ദ്വീപില്‍ വച്ചായിരിക്കും വിവാഹ സത്കാരം നടക്കുകയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    7 May 2022 6:50 AM

നയന്‍താര-വിഘ്നേശ് വിവാഹം ജൂണ്‍ 9ന്
X

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ 9നായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. എന്നാല്‍ വിവാഹവാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

മാലി ദ്വീപില്‍ വച്ചായിരിക്കും വിവാഹ സത്കാരം നടക്കുകയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍സ് നേരത്തെ പറഞ്ഞിരുന്നു.

2015ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് നയന്‍സും വിഘ്നേശും പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ സംവിധായകനാണ് വിഘ്നേശ്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴു വര്‍ഷമായി പ്രണയത്തിലാണ് ഇവര്‍. ഇതിനിടയില്‍ പല തവണ ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നു. വിഘ്നേശിന്‍റെ തന്നെ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് നയന്‍സ് ഒടുവില്‍ വേഷമിട്ടത്. സാമന്തയും വിജയ് സേതുപതിയുമായിരുന്നു മറ്റ് താരങ്ങള്‍. ചിത്രം മികച്ച വിജയം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആറ്റ്‍ലിയുടെ ബോളിവുഡ് ചിത്രത്തിലും നയന്‍സ് അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാനാണ് നായകന്‍.

TAGS :

Next Story