Quantcast

നീല വെളിച്ചം നേരത്തെ തിയേറ്ററിലെത്തും; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍

നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-26 05:13:02.0

Published:

26 March 2023 5:07 AM GMT

Blue Light hits theaters early; The crew announced the new release date
X

മലയാളത്തിന്റെ വിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ നീലവെളിച്ചത്തിനെ ആസ്പദമാക്കി വെള്ളിത്തിരയിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നീല വെളിച്ചം.

ടൊവിനൊ തോമസിനെ പ്രധാന കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 20 ന് തിയേറ്ററുകളിലെത്തും. ഏപ്രിൽ 21 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തേ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി അണിയറപ്രവർത്തകർ അറിയച്ചത്.



നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിൻസെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാട്ടിൽ അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ.


ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ.



മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, നിക്‌സൺ ജോർജ്. സ്ട്രിംഗ്സ് ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ്, ജോസുകുട്ടി, കരോൾ ജോർജ്, ഫ്രാൻസിസ്.

സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ. സംഘട്ടനം സുപ്രീം സുന്ദർ, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാൻസിറ്റി. പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

TAGS :

Next Story