Quantcast

യക്ഷിക്കഥയ്ക്കുമപ്പുറത്തെ നയൻതാര; വിവാഹ വീഡിയോ ഭാഗം പുറത്ത്

ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം

MediaOne Logo

Web Desk

  • Published:

    9 Aug 2022 8:29 AM

യക്ഷിക്കഥയ്ക്കുമപ്പുറത്തെ നയൻതാര; വിവാഹ വീഡിയോ ഭാഗം പുറത്ത്
X

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹത്തിന്റെ വീഡിയോ ഭാഗം പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഇരുവരുടെയും പ്രണയകഥ പറയുന്നതാണ് വീഡിയോ. ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹ വീഡിയോ സംവിധാനം ചെയ്യുന്നത്. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

'ഞാൻ ജോലിയിൽ വിശ്വസിക്കുന്നു. എനിക്കു ചുറ്റും സ്‌നേഹത്തോടെ നിങ്ങളുണ്ടെന്ന് അറിയുന്നതിൽ സന്തോഷം.' - വീഡിയോയിൽ നയൻസ് പറയുന്നു. ഒരു സ്ത്രീയെന്ന നിലയിൽ നയൻതാരയുടെ വ്യക്തിത്വവും പ്രകൃതിയും പ്രചോദനം നൽകുന്നതാണെന്ന് വിഘ്‌നേശ് ശിവൻ പറയുന്നു. ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.ഷാറൂഖ് ഖാൻ, രജനീകാന്ത്, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യൻ സിനിമയിലെ വൻകിട താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ, വിവാഹം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. വിവാഹച്ചിത്രങ്ങൾ വിഘ്‌നേശ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു എന്ന് കാണിച്ചാണ് ഒടിടി കമ്പനി ഭീഷണി മുഴക്കിയിരുന്നത്. താരദമ്പതികൾക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് വിറ്റത് എന്നാണ് റിപ്പോർട്ട്.

TAGS :

Next Story