Quantcast

'അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യായിരുന്നു, ബ്ലോക്ക് ചെയ്തത് മുപ്പതിലേറെ നമ്പറുകൾ'- സന്തോഷ് വർക്കിക്കെതിരെ നിത്യ മേനൻ

വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    3 Aug 2022 12:07 PM

Published:

3 Aug 2022 11:50 AM

അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യായിരുന്നു, ബ്ലോക്ക് ചെയ്തത് മുപ്പതിലേറെ നമ്പറുകൾ- സന്തോഷ് വർക്കിക്കെതിരെ നിത്യ മേനൻ
X

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനൻ. മലയാളത്തേക്കാൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങളിലാണ് നിത്യ കൂടുതലായി അഭിനയിക്കുന്നത്. ആറാട്ടിന്റെ തിയറ്റർ റെസ്‌പോൺസിലൂടെ വൈറലായ സന്തോഷ് വർക്കി നിത്യാ മേനനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സന്തോഷ് ഏറെ കാലം ശല്യമായിരുന്നുവെന്ന് നിത്യ പറയുന്നു. അയാൾ തന്നെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ ശരിക്കും ഷോക്കായിപോയെന്നും നിത്യ പറഞ്ഞു. യൂടൂബ് ചാനലിന് അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

''അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നു.അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയി. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ട്'' നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പോലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും അയാളുടെ മുപ്പതിലേറെ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞത്. ആറാട്ടിന് റിവ്യൂ പറഞ്ഞതോടെയാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

TAGS :

Next Story