Quantcast

ആശുപത്രിയിലെത്തി ബാലയെ കണ്ടു,തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    7 March 2023 8:27 AM

Published:

7 March 2023 8:26 AM

Bala
X

ബാല

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ. ആശുപത്രിയിലെത്തി ബാലയെ കണ്ടെന്നും നിലവില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും ബാദുഷ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തെ കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. താരത്തിന്‍റെ അമ്മയും ഭാര്യ എലിസബത്തിന്‍റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.



ബാദുഷയുടെ കുറിപ്പ്

ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും.ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.

TAGS :

Next Story