കള്ളന്‍ 50 കോടി അടിച്ചേ; ന്നാ താന്‍ കേസ് കൊട് 50 കോടി ക്ലബില്‍, സന്തോഷം പങ്കുവച്ച് നിര്‍മാതാവ്
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ കുഞ്ചാക്കോ ബോബൻ ചിത്രത്തോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണെന്നും പറയുന്നു
പോസ്റ്ററിന്‍റെ പേരില്‍ റിലീസ് ദിവസം വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും അതിലൊന്നും പതറാതെ വിജയാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. ഇപ്പോഴിതാ ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിര്‍മാതാവ് സന്തോഷ് ടി.കുരുവിളയാണ് ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ കുഞ്ചാക്കോ ബോബൻ ചിത്രത്തോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണെന്നും പറയുന്നു.
സന്തോഷ് ടി.കുരുവിളയുടെ കുറിപ്പ്
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ലോക മലയാളികളിൽ നിന്നും ലഭിയ്ക്കുന്ന സ്വീകാര്യതയിൽ ഞാൻ ഏറെ സന്തോഷിയ്ക്കുന്നു , അഭിമാനിയ്ക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ & ക്രൂവിന് ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . കുഞ്ചാക്കോ ബോബൻ ,ഒരു നടൻ എന്ന നിലയിൽ ഈ പ്രൊജക്ടിനോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണ്.
ഈ സിനിമയുടെ പ്രീ ഷൂട്ട് ജോലികൾ മുതൽ ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷൻ ജോബുകൾ അങ്ങിനെ എല്ലാ സങ്കേതിക വിദഗ്ധരോടും കാസർഗോഡൻ ഗ്രാമങ്ങളിലെ സഹൃദയരായ ജനങ്ങളോടും കലാകാരൻമാരോടും പ്രൊഡക്ഷൻ ടീം , മാർക്കറ്റിംഗ് ടീം, മാധ്യമ പ്രവർത്തകർ അങ്ങനെ ബന്ധപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഈ ചിത്രം തിയറ്ററിൽ എത്തി തന്നെ കാണാൻ ശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു.
ആഗസ്ത് 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16