Quantcast

വിജയ്‍യെക്കുറിച്ച് വ്യാജ വാർത്ത വേണ്ട; നടപടി എടുക്കുമെന്ന് മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയക്കം

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2023-10-13 02:18:40.0

Published:

13 Oct 2023 2:15 AM GMT

No fake news about Vijay, Vijay Makkal, warning, vijay fans, latest malayalam news, വിജയ്, വിജയ് മക്കൾ ഇയക്കം, മുന്നറിയിപ്പ്, വിജയ് ആരാധകർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ, വ്യാജ വാർത്ത,
X

ചെന്നൈ: നടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം.



വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിജയ് മക്കള്‍ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് മുന്നറിയിപ്പുമായി എത്തിയത്.


വിജയ് മക്കള്‍ ഇയക്കം ചുമതലക്കാരുടേതെന്ന പേരിൽ ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിൽ പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും വാർത്തക്ക് പിന്നിൽ പ്രവർത്തിച്ചവർ സംഘടനയിൽ അംഗത്വം പോലുമില്ലാത്തവരാണെന്നും ആനന്ദ് വ്യക്തമാക്കി. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


TAGS :

Next Story