Quantcast

ഇനി കാത്തിരിപ്പ് വേണ്ട; 'തുറമുഖം' തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്ത മാജിക് ഫ്രെയിംസ് റിലീസിനായി തിയറ്ററുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    13 Nov 2022 9:32 AM

Published:

13 Nov 2022 9:17 AM

ഇനി കാത്തിരിപ്പ് വേണ്ട; തുറമുഖം തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു
X

നീണ്ട കാത്തിരിപ്പുകള്‍ക്കവസാനം നിവിന്‍ പോളി നായകനായ 'തുറമുഖം' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. സെന്‍സറിങ് പൂര്‍ത്തിയാക്കി യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാണ് ചിത്രം പുറത്തിറങ്ങാന്‍ വൈകുന്നതെന്നായിരുന്നു റിലീസ് വൈകുന്നതില്‍ നിവിന്‍റെ പ്രതികരണം. എന്നാല്‍ തൊട്ടുപിന്നാലെ ചിത്രം ഏറ്റെടുക്കുന്നതായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ചിത്രം വരുന്ന ഡിസംബര്‍ 22ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്ത മാജിക് ഫ്രെയിംസ് റിലീസിനായി തിയറ്ററുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര അണിനിരക്കുന്ന 'തുറമുഖം' രാജീവ് രവി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്‌കുമാർ, കലാസംവിധാനം-ഗോകുൽദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

TAGS :

Next Story