'ഓപ്പറേഷന്‍ ജാവയുടെ 70 അഭിമാന ദിവസങ്ങള്‍'; സന്തോഷവും ആശങ്കയും പങ്കുവെച്ച് സംവിധായകന്‍
'ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയും എന്ന് അറിയില്ല'
തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ' തിയേറ്ററുകളിലെത്തിയിട്ട് 70 ദിവസം. '70 അഭിമാന ദിവസങ്ങൾ' എന്ന പേരില്‍ സംവിധായകന്‍ സന്തോഷം പങ്കിട്ടു, ഒപ്പം ആശങ്കയും..
'ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയും എന്ന് അറിയില്ല. ഇതുവരെ കൈപിടിച്ച് കൂടെ നിർത്തിയതിനും കൈ അടിച്ച് ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി'- എന്നാണ് തരുണ്‍ മൂര്‍ത്തി ഫേസ് ബുക്കില്‍ കുറിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇനി എത്ര ദിവസം എന്ന ആശങ്ക സംവിധായകന്‍ പങ്കുവെച്ചത്. തിയേറ്ററുകളില്‍ 9 മണിക്ക് മുന്‍പായി ഷോ അവസാനിപ്പിക്കണമെന്ന അറിയിപ്പ് വന്നിട്ടുണ്ട്.
നേരത്തെ സെക്കന്‍റ് ഷോകള്‍ അനുവദിച്ചതോടെയാണ് കൂടുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്തത്. വീണ്ടും നിയന്ത്രണങ്ങള്‍ വരുന്നതോടെ തിയേറ്ററുകളില്‍ ആളുകളെത്തുന്നത് കുറയുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ചില ആനുകാലിക സംഭവ വികാസങ്ങളിലൂന്നിയാണ് ഓപ്പറേഷന്‍ ജാവയുടെ പ്രമേയം. വിനായകൻ, ഷൈൻ ടോം ചാക്കോ, ഇർഷാദ് അലി, ബിനു പപ്പു, ബാലു വർഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയും എന്ന് അറിയില്ല..😊
ഇത് വരെ കൈ പിടിച്ചു കൂടെ നിർത്തിയതിനും, കൈ അടിച്ചു ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി❤
കരുതലോടെ
സിനിമയും ❤
#OperationJava
Posted by Tharun Moorthy on Friday, April 16, 2021
Adjust Story Font
16