Quantcast

'ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കില്ല'; അവതാരകനെ മുഖത്തടിച്ചതില്‍ ഓസ്കര്‍ അക്കാദമി

പുരസ്കാരം സ്വീകരിച്ചതിന് ശേഷം വില്‍ സ്മിത്ത് നടത്തിയ പ്രസംഗം വികാരനിര്‍ഭരമായിരുന്നു

MediaOne Logo

ijas

  • Updated:

    2022-03-28 10:39:43.0

Published:

28 March 2022 10:31 AM GMT

ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കില്ല; അവതാരകനെ മുഖത്തടിച്ചതില്‍ ഓസ്കര്‍ അക്കാദമി
X

ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച നടന്‍ വില്‍ സ്മിത്തിന്‍റെ നടപടിയില്‍ വിശദീകരണവുമായി ഓസ്കര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ്. ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കുന്നില്ലെന്ന് അക്കാദി അറിയിച്ചു. ഓസ്കര്‍ പുരസ്കാരം ലഭിച്ച എല്ലാവരെയും അക്കാദമി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അക്കാദമി പ്രതികരണം അറിയിച്ചത്.

ഓസ്കറില്‍ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.വേദിയില്‍ വെച്ച് കൊമേഡിയന്‍ ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്‍റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു നിരവധി ആരാധകര്‍.

തൊട്ടുടനെ തന്നെ 'കിങ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ അതേ വേദിയില്‍ വിൽ സ്മിത്ത് ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ചതിന് ശേഷം വില്‍ സ്മിത്ത് നടത്തിയ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. അക്കാദമിയോടും തനിക്കൊപ്പം പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വിൽ സ്മിത്ത് താനും റിച്ചാർഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്നു പ്രതികരിച്ചു. "സ്നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യിപ്പിക്കും," നിറകണ്ണുകളോടെ വിൽ സ്മിത്ത് പറഞ്ഞു.

Oscar awards organiser issues statement after Will Smith slap: 'No condoning violence'

TAGS :

Next Story