തിയറ്റർ കൈവിട്ട ലാൽ സിങ് ഛദ്ദയെ ഏറ്റെടുത്ത് ഒ.ടി.ടി പ്രേക്ഷകർ
നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം
മുബൈ: ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. ആഗസ്റ്റ് 11ന് തിയറ്റർ റിലീസായ ചിത്രം ആമിർ ഖാൻറെ കരിയറിലെ വലിയ പരാജയമായിരുന്നു. തിയറ്ററുകൾ കൈവിട്ട ലാൽ സിങ് ഛദ്ദക്ക് ഒ.ടി.ടിയിൽ നിന്ന് മികച്ച പ്രതികരണമാണിപ്പോള്‍ ലഭിക്കുന്നത്.
ഒക്ടോബർ അഞ്ചിന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഇതിനകം തന്നെ മികച്ച കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും. 180 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു. തിയറ്ററുകളിൽ നിന്ന് 129 കോടി മാത്രമാണ് ചിത്രം നേടിയത്.
തിയറ്ററുകളിൽ പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. വലിയ വിവാദങ്ങളും ചിത്രം സൃഷ്ടിച്ചിരുന്നു.
1994ൽ പുറത്തിറങ്ങിയ ഫോറസ്റ്റ്ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് നിർമിച്ചത്. ആമിർ ഖാനോടൊപ്പം കരീന കപൂർ, മോന സിങ്, നാഗ ചൈതന്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും പുറത്തും 'ലാൽ സിങ് ഛദ്ദ'യ്‌ക്കെതിരെ ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.
Adjust Story Font
16