Quantcast

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണം; നിബന്ധനകളുമായി തിയറ്റർ ഉടമകൾ

തിയറ്റർ റിലീസിന് ശേഷം 56 ദിവസം കഴിഞ്ഞെ സിനിമയുടെ ഒ.ടി.ടി റിലീസ് അനുവദിക്കാവൂ എന്ന ആവശ്യമുന്നയിച്ച് ഫിയോക് ഫിലിം ചേംബറിന് കത്ത് നൽകും

MediaOne Logo

Web Desk

  • Updated:

    2022-07-26 09:12:28.0

Published:

26 July 2022 8:59 AM GMT

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണം; നിബന്ധനകളുമായി തിയറ്റർ ഉടമകൾ
X

കൊച്ചി: ഒ.ടി.ടിക്ക് സിനിമ നൽകുന്നതിന് നിബന്ധന വെച്ച് തിയറ്റർ ഉടമകള്‍. തിയറ്റർ റിലീസിന് ശേഷം 56 ദിവസം കഴിഞ്ഞെ സിനിമയുടെ ഒ.ടി.ടി റിലീസ് അനുവദിക്കാവൂ എന്ന ആവശ്യമുന്നയിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഫിലിം ചേംബറിന് കത്ത് നൽകും. തിയറ്റർ റിലീസിന് ശേഷം 42 ദിവസം എന്നതാണ് നിലവിലെ കാലാവധി. ഓണം റിലീസ് വരെ മാത്രമാകും ഈ കാലാവധി അംഗീകരിക്കുകയെന്നും ഫിയോക് വ്യക്തമാക്കുന്നു.

പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ചില സിനിമകൾ കരാർ ലംഘിച്ച് ഒ.ടി.ടിക്ക് നൽകുന്നു. ഇത് തിയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സിനിമകൾ ഒ.ടി.ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരിഗണിച്ചിരുന്നില്ല. സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

TAGS :

Next Story