Quantcast

'പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രം'; ഷാരൂഖ് ഖാന്‍

പുതിയ ചിത്രമായ ജവാന്‍റെ സംവിധായകന്‍ ആറ്റ്ലീക്കും ഭാര്യ പ്രിയക്കും കുഞ്ഞുപിറക്കാന്‍ പോവുകയാണെന്ന സന്തോഷവും കിങ് ഖാന്‍ പങ്കുവെച്ചു

MediaOne Logo

Web Desk

  • Updated:

    18 Dec 2022 12:05 PM

Published:

18 Dec 2022 11:48 AM

പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രം; ഷാരൂഖ് ഖാന്‍
X

പഠാന്‍ ഗാന വിവാദം കൊടുമ്പിരി കൊള്ളവെ ആരാധകരുമായി സംവദിച്ച് നടന്‍ ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ആരാധകന്‍റെ ചോദ്യത്തിന് 'അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം' എന്ന് തിരിച്ചു ചോദിച്ചു.

രാം ചരണിനെ കുറിച്ച് ഒരുവാക്ക് പറയാന്‍ പറഞ്ഞപ്പോള്‍ പഴയ സുഹൃത്താണെന്നും തന്‍റെ കുഞ്ഞുങ്ങളോട് വലിയ സ്നേഹമാണെന്നും ഷാരൂഖ് പ്രതികരിച്ചു. പുതിയ ചിത്രമായ ജവാന്‍റെ സംവിധായകന്‍ ആറ്റ്ലീക്കും ഭാര്യ പ്രിയക്കും കുഞ്ഞുപിറക്കാന്‍ പോവുകയാണെന്ന സന്തോഷവും കിങ് ഖാന്‍ പങ്കുവെച്ചു.

ഇഷ്ട സിനിമകളേക്കുറിച്ചും ഷാരൂഖ് മനസുതുറന്നു. 'സ്റ്റാൻലി കുബ്രിക്കിന്‍റെ സിനിമകളിൽ ക്ലോക്ക് വർക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷൻ, മിഷൻ ഇംപോസിബിൾ സീരീസ് തുടങ്ങിയവയും ഇഷ്ടമാണ്. നോളൻ ചിത്രങ്ങളിൽ മെമെന്‍റോയും പ്രസ്റ്റീജുമാണ് പ്രിയം. അദ്ദേഹം പറഞ്ഞു.'

സ്വന്തം കുട്ടികളില്‍ നിന്നും ലഭിച്ച വലിയ പ്രശംസ ഏതാണെന്ന ചോദ്യത്തിനും ഷാരൂഖ് മറുപടി നല്‍കി. "ഞങ്ങൾക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് പപ്പാ"-എന്നാണ് ഷാരൂഖ് മറുപടി പറഞ്ഞത്. ആത്മകഥ എഴുതാന്‍ സമയമായിട്ടില്ലെന്നും ജീവിതം പൂര്‍ണമാകുമ്പോള്‍ എഴുതുമെന്നും അതിനിനിയും സമയം കിടക്കുകയാണെന്നും താരം പറഞ്ഞു.

TAGS :

Next Story