Quantcast

'ഇനി മുതൽ നീ വേലായുധ ചേകവരല്ല, വേലായുധ പണിക്കരാണ്'; ആവേശമുയർത്തി പത്തൊമ്പതാം നൂറ്റാണ്ട് ട്രെയിലർ

സിജു വിൽസണ്‍ നായകനായ ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Published:

    21 Aug 2022 2:25 AM GMT

ഇനി മുതൽ നീ വേലായുധ ചേകവരല്ല, വേലായുധ പണിക്കരാണ്; ആവേശമുയർത്തി പത്തൊമ്പതാം നൂറ്റാണ്ട് ട്രെയിലർ
X

സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലയാധുനപണിക്കർ എന്ന നവോത്ഥാന നായകനെ അവതരിപ്പിക്കുന്നത്.

തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം കേരളത്തിൽ തീയേറ്ററുകളിലെത്തും. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനോദ്, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ: രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി.



TAGS :

Next Story