Quantcast

'വീട് പുതുക്കിപ്പണിയാന്‍ വരുന്ന കരാറുകാര്‍ എന്നോട് മിണ്ടില്ല, വീട്ടില്‍ വേറെ ആരുമില്ലേ എന്ന് ചോദിക്കും': പരിണീതി ചോപ്ര

ഇപ്പോള്‍ അഭിനയിച്ച സിനിമയ്ക്ക് തന്റെ വ്യക്തിജീവിതവുമായി വളരെയധികം സാമ്യതകളുണ്ടെന്ന് പരിണീതി ചോപ്ര

MediaOne Logo

Web Desk

  • Updated:

    2021-06-01 08:32:53.0

Published:

1 Jun 2021 8:28 AM GMT

വീട് പുതുക്കിപ്പണിയാന്‍ വരുന്ന കരാറുകാര്‍ എന്നോട് മിണ്ടില്ല, വീട്ടില്‍ വേറെ ആരുമില്ലേ എന്ന് ചോദിക്കും: പരിണീതി ചോപ്ര
X

സ്ത്രീ എന്ന നിലയില്‍ ഇക്കാലത്തും നേരിടേണ്ടിവരുന്ന വിവേചനങ്ങളെ കുറിച്ച് നടി പരിണീതി ചോപ്ര. വീട് പുതുക്കിപ്പണിയാന്‍ വരുന്ന കരാറുകാര്‍ തന്നോട് സംസാരിക്കാന്‍ തയ്യാറല്ല. വീട്ടില്‍ വേറെ ആരുമില്ലേ എന്നാണ് അവര്‍ ചോദിക്കാറുള്ളതെന്ന് പരിണീതി പറഞ്ഞു.

"ഈ വീട് വാങ്ങിയത് ഞാനാണ്. ഞാനാണ് വീടിന്മേല്‍ പണം ചെലവഴിക്കുന്നത്. ഇത് എന്‍റേതാണ്. അതിനാൽ ഏത് ടൈലുകൾ വേണമെന്ന് ഞാന്‍ തെരഞ്ഞെടുക്കും. എന്നോട് സംസാരിക്കാൻ പോലും അവര്‍ തയ്യാറല്ല. ഞാനിപ്പോള്‍ അഭിനയിച്ച സിനിമയ്ക്ക് എന്റെ വ്യക്തിജീവിതവുമായി വളരെയധികം സാമ്യതകളുണ്ട്"- എന്നാണ് പരിണീതി പറഞ്ഞത്. പുതിയ ചിത്രമായ സന്ദീപ് ഔര്‍ പിങ്കിയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് പുരുഷാധിപത്യത്തിന്‍റെ വിവിധ തലങ്ങളെ കുറിച്ച് പരിണീതി വിശദമാക്കിയത്.

സന്ദീപ് ഔര്‍ പിങ്കിയില്‍ തീന്‍മേശയില്‍ പുരുഷന്മാര്‍ ഇരിക്കുകയും സ്ത്രീകളെല്ലാം നില്‍ക്കുകയുമാണ്. പുരുഷാധിപത്യവുമായി അത്രയും പൊരുത്തപ്പെട്ടു കഴിഞ്ഞവര്‍. ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് താന്‍ ജനിച്ച് വളര്‍ന്ന വീടും പ്രദേശവുമാണ് ഓര്‍മ വന്നതെന്ന് പരിണീതി പറഞ്ഞു.

ചിത്രത്തിലേത് പോലെ തന്നെ തന്‍റെ കുട്ടിക്കാലത്ത് സ്വന്തം വീട്ടിലും പുരുഷന്മാര്‍ കഴിച്ചതിന് ശേഷമോ അവര്‍ ഉറങ്ങിയതിന് ശേഷമോ മാത്രമേ സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് പരിണീതി പറഞ്ഞു. ഭക്ഷണം കഴിഞ്ഞും പുരുഷന്മാര്‍ മേശയിലുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് അവിടെയിരുന്ന് കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. തന്‍റെ അമ്മയും ഇങ്ങനെയായിരുന്നു. അച്ഛന്‍ അമ്മയെകൊണ്ട് ഇതൊന്നും നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതല്ല. പക്ഷെ അവിടെ അങ്ങനെ ഒരു അലിഖിത നിയമമുണ്ടായിരുന്നു എന്നും പരിണീതി ചോപ്ര പറഞ്ഞു.

TAGS :

Next Story