Quantcast

'പിണറായി മനുഷ്യത്വമുള്ള നേതാവ്, കുറച്ചധികം ഇഷ്ടം'; നടി ഷീല

ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നുവെന്നും അതൊന്നും പദവികള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും ഷീല

MediaOne Logo

Web Desk

  • Updated:

    2023-04-30 13:02:18.0

Published:

30 April 2023 12:51 PM GMT

പിണറായി മനുഷ്യത്വമുള്ള നേതാവ്, കുറച്ചധികം ഇഷ്ടം; നടി ഷീല
X

മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യരോട് മനുഷ്യത്വമുള്ള നേതാവാണെന്നും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും നടി ഷീല. ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നുവെന്നും അതൊന്നും പദവികള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും ഷീല പറഞ്ഞു. കുടുംബം കോണ്‍ഗ്രസ് ആയതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടായിരുന്നു ചെറുപ്പത്തില്‍ സ്നേഹം. ഉമ്മൻ ചാണ്ടിയെ വലിയ ഇഷ്ടമാണെന്നും ഷീല കൂട്ടിച്ചേര്‍ത്തു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല രാഷ്ട്രീയ മോഹങ്ങല്‍ തുറന്നു പറഞ്ഞത്.

'നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്. മനുഷ്യരോട് ഭയങ്കര സ്നേഹവും മനുഷ്യത്വവുമുള്ള ഒരാളാണ്. കലാകാരന്മാരെ ഒരുപാട് ഇഷ്ടമാണ്'; ഷീല പറഞ്ഞു.

ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അനുഭവം ഷീല പങ്കുവെക്കുന്നതിങ്ങനെ:

'ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ മുണ്ട് കൈയ്യില്‍ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പുസ്തക കടയില്‍ പോയി പുസ്തകം മറിച്ചുനോക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓര്‍ത്തു.പിന്നെ ശരിക്കും നോക്കിയപ്പോള്‍ അത് പിണറായി വിജയനായിരുന്നു. എന്തൊരു എളിമയുള്ള മനുഷ്യന്‍! ഞാന്‍ ബുദ്ധിമുട്ടിക്കാന്‍ പോയില്ല. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്'; ഷീല പറഞ്ഞു.

ചെന്നൈയിലാണ് ഷീല ഇപ്പോള്‍ താമസിക്കുന്നത്. നിലവില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കുടുംബ ജീവിതം നയിക്കുകയാണ്.

TAGS :

Next Story